Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Washington DC

America

മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് പ​രി​പാ​ടി സംഘടിപ്പിച്ച് ടീം എംപവര്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ലീ​ലാ മാ​രേ​ട്ട് ന​യി​ക്കു​ന്ന ടീം ​എം​പ​വ​ർ ​വാ​ഷിം​ഗ്ട​ൺ ഡിസി​യി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് പ​രി​പാ​ടി ഡിസി മ​ല​യാ​ളി​ക​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തോ​ടെ​യും ന​ട​ന്നു.

മൗ​ന​പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ടി​നൊ​പ്പം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ലാ​ജി തോ​മ​സ്, ജോ​ർ​ജ് ഓ​ളി​ക്ക​ൽ, രേ​വ​തി പി​ള്ള, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തെ​രു​ത്തി​ൽ, ദേ​വ​സി പാ​ലാ​ട്ടി, ഷാ​ജി സാ​മു​വ​ൽ, സ​രൂ​പ അ​നി​ൽ എ​ന്നി​വ​രും നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ മാ​ത്യു ചെ​റി​യാ​ൻ, നി​ജോ, റോ​ണി എ​ന്നി​വ​രും ആ​ർവിപി സ്ഥാ​നാ​ർ​ഥി സ്റ്റാ​ൻ​ലി​യും പ​ങ്കെ​ടു​ത്തു.

ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യ ഷ​ഹീ​ദ് പ്ര​ഭാ​ക​ര​ൻ, ജെ​യിം​സ് ജോ​സ​ഫ് വ​ർ​ഗീ​സ് കെ​റി​യാ എ​ന്നി​വ​രും നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് വിപി​ൻ, ആ​ർവിപി ബെ​ൻ പോ​ൾ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ബു സാ​മു​വ​ൽ, മ​നോ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ളെ​യും പു​തു​മു​ഖ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി നി​ര​യാ​ണ് ടീം ​എം​പ​വ​റി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് കെ​ജി​ഡ​ബ്ല്യു, കെ​സി​എ​സ്, ഗ്രാ​മം, കൈ​ര​ളി എ​ന്നീ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും ഫൊ​ക്കാ​ന ഡെ​ലി​ഗേ​റ്റു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

NRI

കൊ​ല​പാ​ത​ക​നി​ര​ക്കി​ൽ മു​ന്നി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി

ന്യൂ​യോ​ർ​ക്ക്: 2024ൽ ​ലോ​ക​ന​ഗ​ര​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന കൊ​ല​പാ​ത​ക​നി​ര​ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ്. ഡ​ൽ​ഹി, ഇ​സ്‌ലാ​മാ​ബാ​ദ്, പാ​രീ​സ്, ല​ണ്ട​ൻ തു​ട​ങ്ങി ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ കൊ​ല​പാ​ത​ക​നി​ര​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചാ​ണ് വൈ​റ്റ്ഹൗ​സി​ന്‍റെ റി​പ്പോ​ർ​ട്ട്.

ബൊ​ഗോ​ട്ട, മെ​ക്സി​ക്കോ സി​റ്റി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ കൊ​ല​പാ​ത​ക​നി​ര​ക്ക് കൂ​ടു​ത​ലാ​ണ്. ന​ഗ​ര​ത്തെ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ വൈ​റ്റ് ഹൗ​സ് കു​റി​ച്ചു.

2024ൽ ​ഒ​രു ല​ക്ഷം പേ​രി​ൽ എ​ത്ര കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ ചാ​ർ​ട്ട് വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി. 27.54 എ​ന്ന കൊ​ല​പാ​ത​ക​നി​ര​ക്കു​മാ​യി യു​എ​സ് ത​ല​സ്ഥാ​നം പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ബൊ​ഗോ​ട്ട (15.1), മെ​ക്സി​ക്കോ സി​റ്റി (10.6), ഇ​സ്‌ലാ​മാ​ബാ​ദ് (9.2), ഒ​ട്ടാ​വ (2.17), പാ​രീ​സ് (1.64), ഡ​ൽ​ഹി (1.49), ല​ണ്ട​ൻ (1.1) എ​ന്നി​വ​യാ​ണു പ​ട്ടി​ക​യി​ലു​ള്ള മ​റ്റു ന​ഗ​ര​ങ്ങ​ൾ.

വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വും പൊ​തു​സു​ര​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ഗാ​ർ​ഡി​നെ വി​ന്യ​സി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. ന​ഗ​രം ഇ​നി നി​യ​മ​വി​രു​ദ്ധ വ്യ​ക്തി​ക​ളു​ടെ സ​ങ്കേ​ത​മാ​യി​രി​ക്കി​ല്ലെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി.

പ്രാ​ദേ​ശി​ക, ഫെ​ഡ​റ​ൽ നി​യ​മ നി​ർ​വ​ഹ​ണ​ത്തെ സ​ഹാ​യി​ക്കാ​ൻ 800 നാ​ഷ​ണ​ൽ ഗാ​ർ​ഡു​ക​ളാ​ണ് ത​ല​സ്ഥാ​ന​ത്ത് എ​ത്തു​ക. അ​തേ​സ​മ​യം വ​രു​ന്ന ആ​ഴ്ച​യ്ക്കു​ള്ളി​ൽ യൂ​ണി​റ്റു​ക​ൾ ത​ല​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up